കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡ് നവീകരണം, കാഞ്ഞിരംകവല-കാഞ്ഞിരപ്പള്ളി റോഡ് നിർമാണം എന്നിവയുടെ ഭാഗമായി നഗരത്തിൽ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതി നായി യോഗം നടത്തി. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മാർച്ച് 5ന് സ്റ്റാൻഡ് അടയ്ക്കുമ്പോൾ നടത്തേണ്ട ഗതാഗത ക്രമീകരണങ്ങളെക്കു റിച്ച് യോഗം ചർച്ച ചെയ്തു.

റോഡ് നിർമാണത്തിന്റെ ഭാഗമായിട്ട് പേട്ട ജംങ്ഷനിലെ നിർമാണ പ്രവർത്തനങ്ങൾക്കാ യി ടാക്‌സി സ്റ്റാന്റ് ഉൾപ്പടെയുള്ളവ മാറ്റുന്നതിന് യോഗത്തിൽ തീരുമാനിച്ചു. പേട്ട റോഡിൽ പാർക്ക് ചെയ്തിരുന്ന ടാക്‌സി വാഹനങ്ങൾ ആനത്താനം റോഡിലേക്കും, ടൗൺ ഹാൾ പരിസരത്തേക്കും മാറ്റും. പേട്ട കവലയിൽ നിന്നും എഴുപത് മീറ്റർ ദൂരം കഴിഞ്ഞ് പേട്ട റോഡിലും ദേശീയ പാതയിൽ മൈക്ക സ്‌കൂൾ ജംഗ്ഷൻ മുതലും ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ അനുവദിക്കും. സ്റ്റാൻഡ് അടയക്കുന്നതോടെ ടൗണിൽ രണ്ടിടങ്ങളിൽ മാത്രമാണ് ബസ സ്‌റ്റോപ്പുകൾ അനുവദിച്ചിരുന്നത്. കുരിശുങ്കൽ ജംങ്ഷനിലും, പേട്ട ജംങ്്ഷനും കൂടാതെ ബസ് സ്റ്റാൻഡിന് മുൻ വശത്തും ബസ് സ്റ്റോപ്പ് അനുവദിക്കുമെന്ന് എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. ഇത് പരീക്ഷാണാടിസ്ഥാനത്തിലായിരിക്കും നടത്തുക. ഗതാഗത കുരിക്കിന് കാരണമായാൽ ഈ സ്റ്റോപ്പ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാൻഡിലേക്ക് ബസ് കയറിവരുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പഞ്ചായത്തിന്റെ കെട്ടിടം ഭാഗികമായി പൊളിച്ച് നീക്കും.

നിർമാണം ആരംഭിക്കുന്നതിന് മുന്നോടിയി കടകൾ അടച്ചിടുന്നതിന് ഉടമകൾക്ക് നിർദേ ശം നൽകും. ടൗണിൽ അനധികൃതമായി ഓടുന്ന ഒട്ടോ റിക്ഷകൾക്കെതിരെ നടപടി സ്വീക രിക്കും. നിലവിൽ നൽകിയിരിക്കുന്ന സ്റ്റാൻഡ് പെർമിറ്റിന്റെ നിറം പുതുക്കി നൽകുമെ ന്നും പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പറഞ്ഞു.യോഗം എൻ.ജയരാജ് എം.എൽ . എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ കെ. രാംദാസ്, തഹസിൽദാർ ജോസ് ജോർജ്, എം.വി.ഐ ഷാനവാസ് കരീം, പഞ്ചായത്തംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സംഘടന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.