സംസ്ഥാനത്തെ വ്യാപകമായ മഴക്കെടുതിയും, കൃഷി നാശവും കണക്കിലെടുത്ത് സം സ്ഥാനത്തെ കർഷകരും, മത്സ്യതൊഴിലാളികളും, ചെറുകിട കച്ചവടക്കാരും ഉൾപ്പടെയു ള്ളവർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും, വിവിധ സംസ്ഥാന സർക്കാർ ഏജ ൻസികളിൽ നിന്നും, സഹകരണ ബാങ്കുകളിൽ നിന്നും, 1968 ലെ റവന്യൂ റിക്കവറി ആ ക്റ്റ് 71 വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ എന്നിവയിൽ നി ന്നും എടുത്തിട്ടുള്ള കാർഷിക വായ്പ, വിദ്യാഭ്യാസ വായ്പ, ക്ഷീര വികസനവും മൃ ഗസംരക്ഷണവും ഉൾപ്പെടെയുള്ള എല്ലാ വിധ വായ്പകളിൻമേലുമുള്ള ജപ്തി നടപടിക ൾക്ക് 2021 ഡിസംബർ 3l വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവായി.