മുണ്ടക്കയം കൂട്ടിക്കലിൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർക്കെതിരെ പ്രതി ഷേധം വ്യാപകമാകുന്നു. ഓഫീസിലെ ജീവിനാക്കാരോട്  നിരന്തരമായി മോശമായി പെരുമാറുന്നതയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർ ത്തണം എന്നാവശ്യപെട്ട് ഡിവൈഎഫ്ഐ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നട ത്തി.
ഓഫീസിലെ താത്കാലിക ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപ ണ മാണ് കൂട്ടിക്കൽ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർ കെ. എസ് രമണിക്കെതിരെ ഉയർന്നിരിക്കുന്നത്. നിരന്തരമായി ഇത്തരത്തിൽ പരാതികൾ ഉണ്ടായിരുന്നെങ്കിലും ജീവനക്കാരിയെ കൊണ്ട് ടോയിലറ്റ് കഴുകിച്ച സംഭവത്തോടെയാണ് പ്രതിഷേധം വ്യാ പകമായത്. ഇവർ ടോയിലറ്റിൽ പോയി വന്ന ശേഷം താത്കാലിക ജീവനക്കാരിയെ കൊണ്ട് ക്ളോസറ്റ് കഴുകിച്ചതായാണ് പരാതി. കോവിഡ് ബാധിച്ച ജീവനക്കാരെ ആ ക്ഷേപിച്ചത് സംബന്ധിച്ചും  ജോലിയിലെ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ചും ഇവർ ക്കെതിരെ പരാതികൾ നിലവിലുണ്ട്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈ എഫ്ഐ മേഖല  കമ്മറ്റി കെഎസ്‌ഇബി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഇത്തരം മനു ഷ്യത്വ രഹിതമായ പ്രവർത്തികൾ കെഎസ്ഇബിയ്ക്കു കളങ്കം സമ്മാനിച്ചുവെന്ന് സ മരം ഉദ്ഘാടനം ചെയ്ത  സി പി ഐ എം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി കെ സണ്ണി പറഞ്ഞു.
ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ്‌ സുധീഷ് സുരേഷ്,സെക്രട്ടറി സുജിത്ത് എം എസ്, ബിലാൽ പി എസ്  എന്നിവർ സംസാരിച്ചു. സ്ഥിതി തുടർന്നാൽ ശക്തമായ പ്ര തിഷേധതിലേക്ക് കടക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം.