എരുമേലി നാറാണംതോട് സ്വദേശികളായ തോട്ടു പുറത്ത് മെബിനും വെള്ളാറേത്ത് അഭിജിത്തും ഉപേക്ഷിക്കപ്പെട്ടതു o തെരുവിൽ വളർന്നതുമായ നാടൻ മുതൽ ലാബ്ര ഡോർ വരെയുള്ള നായ്ക്കളുടെ സംരക്ഷകരും കാവലാളുമാണ്. അറുപതിൽ പരം പട്ടികളെ ഇവർ സംരക്ഷിച്ചു രക്ഷപ്പെടുത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ  കുറിച്ച് യുടുബ് വീഡിയോ തയ്യാറാക്കാൻ തുടങ്ങി വെച്ച നാട്ടു സഞ്ചാരമാണ് നായ്ക്കൾക്ക് രക്ഷയായത്.
തെരുവുകളിൽ നിന്നും കണ്ടെടുക്കുന്ന നായ്ക്കെളെ എരുമേലി മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോ.ടി അനിൽ കുമാറിന്റ അടുത്തെത്തിച്ച്‌  പരിശോധന നടത്തും. ഇവയെ പരിചരിച്ച് ആരോഗ്യമുള്ള വയാക്കിയ ശേഷം സമൂഹ മാധ്യമങ്ങൾക്ക് കൈമാറും.ആവശ്യക്കാർ എത്തിയാൽ യാതൊരു പ്രതിഫലവും നോക്കാതെ ആവശ്യമുള്ളവർക്കു കൈമാറും. നായ്ക്കളെ ഉപേക്ഷിക്കരുതെന്നും വേണ്ടാത്തവർ തങ്ങളെ അറിയിച്ചാൽ മതിയാകു മെന്നു o ചൂണ്ടികാട്ടി ഇവർ സ്വന്തം യുട്യൂബ് ഈ ലായ എ – 10 ക്രിയേറ്റീവിൽ സന്ദേശങ്ങൾ നൽകി കൊണ്ടിരിക്കും. ഇരുവർക്കും പ്ലസ് ടു വിദ്യാഭ്യാസമാണുള്ളത്.
അട്ടത്തോട്ടിൽ വെച്ച് മുന്തിയ ഇനം നായയായ  റോട്ട് വീലറിനെ കണ്ടെത്തിയത്. വണ്ടി ഇടിച്ച് കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. മുറിവുകളിൽ പുഴു അരിച്ചു കിടന്ന ഈ പട്ടിയെ സ്വന്തം വാഹനത്തിൽ കയറ്റി നാട്ടിലെത്തി ശുശ്രൂഷ നൽകി. മിടുക്കനായി മാറിയ നായയെ ദത്തു നൽകി. ആലപ്പുഴയിൽ വെള്ളത്തിൽ അകപ്പെട്ടു പോയ ലാബ്രേ ഡോർ നായയെ ഏറെ ബുദ്ധിമ്മുട്ടിയാണ് രക്ഷപ്പെടുത്തിയത്.
നായകളെ രക്ഷപ്പെടുത്താൻ താഴെ പറയുന്ന നമ്പരിൽ വിളിച്ചാൽ ഏതു സമയവും എത്തിചേരും.
ഫോൺ നമ്പരുകൾ : മെബിൻ : 790 75 99361, അഭിജിത്ത് : 7306425 415