തീർഥാടന കാലയളവിലെ അപകടങ്ങൾ കുറയ്ക്കാൻ ഡ്രൈവർമാർക്കായി ചുക്കുകാ പ്പിയുമായി ജനമൈത്രി പോലീസും സന്നദ്ധസംഘടനകളും.ശബരിമല തീർഥാടനത്തി ൽ രാത്രി അപകടങ്ങൾ കുറയ്ക്കാൻ വർഷങ്ങളായി മണ്ഡല മകരവിളക്ക് കാലത്ത് തു ടരുന്ന ചുക്കുകാപ്പി വിതരണം പൊൻകുന്നം പോലീസ് സ്‌റ്റേഷന് മുൻപിലെ തീർഥാട ക സേവനകേന്ദ്രത്തിൽ തുടങ്ങി.

തീർഥാടകർക്കും സൗജന്യമായി ചുക്കുകാപ്പി നൽകുന്നുണ്ട്. വിവിധ മത, സാമുദായി ക, സന്നദ്ധസംഘടനകളും വ്യാപാരികളും രാഷ്ട്രീയകക്ഷികളും ഓരോ ദിവസവും കേന്ദ്രത്തിൽ സേവന സന്നദ്ധരായുണ്ട്. സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു.