ഡോ:ആൻസി ജോസഫും ഭർത്താവ് ജോർജ് ജോസഫും കേരളാ കോൺഗ്രസ്‌ (എം) അംഗ ത്വം സ്വീകരിച്ചു.കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിൽ കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചാ യത്തിൽ കേരള കോൺഗ്രസ് സ്ഥാനാത്ഥിയായി മത്സരിക്കുവാനായി ഏതാണ്ട് സീറ്റ് ഉറച്ച തായിരുന്നു ആൻസി ജോസഫിന്. സാ ങ്കേതിക കാരണങ്ങളാൽ മത്സരിക്കാനാവാതെ വരു കയായിരുന്നു…
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ:ആൻസി ജോ സഫും ഭർത്താവും മുൻ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ജോർജ് ജോസഫും കേരള കോൺഗ്രസ് (എം)പ്രവർത്തിക്കുന്നതിന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണില്‍ നിന്നും അംഗത്വം സ്വീകരിച്ചു. പൂഞ്ഞാർ നിയോജക മണ്ഡല ത്തിൽ നിന്നും  വിജയിച്ച അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ കാഞ്ഞിരപ്പള്ളി എം.എൽ.എയും കേരള ഗവൺമെന്റ് ചീഫ് മായ ഡോ:എൻ ജയരാജ് നും കേരള കോൺഗ്രസ് (എം) പൂ ഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ വച്ചാണ് ഇരുവരും കേരള കോൺഗ്രസ് (എം) അംഗത്വം സ്വീകരിച്ചത്.
കോൺഗ്രസിൽ നിന്നും മറ്റ് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ധാരാളം നേതാക്കന്മാ രും പ്രവർത്തകരും വരുംദിവസങ്ങളിലും കേരള കോൺഗ്രസ് (എം) അംഗത്വം  സ്വീകരി ക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേ ര ളാ കോൺഗ്രസ്‌ (എം)പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, സംസ്ഥാന സെക്രട്ടറിമാരായ ലോപ്പസ് മാത്യൂ, വി.ടി ജോസഫ്, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം  ജോർജുകുട്ടി അഗസ്തി,ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസഫ് ചാമക്കാല, ജോണി ക്കു ട്ടി മഠത്തിനകം, ജോസ് കാനാട്ട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഡയസ് കോക്കാട്ട്, മണ്ഡലം പ്രസിഡന്റ്‌മാരായ തോമസ് കട്ടയ്ക്കൻ,ചാർളി കോശി,ബിജോയ്‌ മുണ്ടുപാലം, ദേവാസിയാച്ഛൻ  വാണിയപ്പുര, ജോബി ജോബ് , ജോഷി മുഴിയാങ്കൽ, ഔസേപ്പച്ചൻ വെ ള്ളൂക്കുന്നേൽ,വക്കച്ചൻ പാംബ്ലാനി,തോമസ് മാണി, ജെയിംസ് വലിയവീട്ടിൽ,വിവിധ പോഷക സംഘടാ ഭാരവാഹികളായ ജാൻസ് വയലിക്കുന്നേൽ, തോമസ് ചെമ്മരപ്പള്ളി, ജോളി ഡോമിക്,എ. എസ്. ആന്റണി എന്നിവർ സംസാരിച്ചു