കാഞ്ഞിരപ്പള്ളി താലൂക്കിൽ വീണ്ടും കോവിഡ് കണക്കുകൾ വർദ്ധിക്കുന്നു. നീണ്ട ഇടവേളക്ക് ശേഷം മേഖലയിലെ രോഗികൾ വെള്ളിയാഴ്ച്ച വീണ്ടും നൂറു കടന്നു. വെ ള്ളിയാഴ്ച്ച കാഞ്ഞിരപ്പള്ളി താലൂക്കിൽ രോഗം സ്ഥീകരിച്ചത് 117 പേർക്കാണ്. കോരു ത്തോടിന് പിന്നാലെ പാറത്തോടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാഞ്ഞിര പള്ളി, എരുമേലി, മണിമല, മുണ്ടക്കയം പഞ്ചായത്തുകളിലെല്ലാം ടെസ്റ്റ് പോസിറ്റിവി റ്റി നിരക്ക് കൂടിയതിനാൽ നിലവിൽ നിയന്ത്രണങ്ങൾ ഉണ്ട്. പാറത്തോട് 24 പേർക്കും എരുമേലിയിൽ 21 പേർക്കും മണിമലയിൽ 20 പേർക്കും കോരുത്തോട് 17 പേർക്കും മുണ്ടക്കയത്ത് 16 പേർക്കും കൂട്ടിക്കലിൽ 7 പേർക്കും ചിറക്കടവ് 5 പേർക്കും കാഞ്ഞി രപ്പള്ളിയിൽ 4 പേർക്കും എലിക്കുളത്ത് 3 പേർക്കുമുൾപ്പെടെ 117 പേരാണ് രോഗം സ്ഥീകരിച്ചിറിക്കുന്നത്.

കോവിഡ് ഇളവുകൾ പ്രഖ്യപിച്ചതോടെ കൂട്ടമായി ജനങ്ങൾ തെരവിലിറങ്ങുന്നതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് രോഗം വർദ്ധിക്കുവാൻ കാരണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.