എരുമേലി മുക്കൂട്ടുതറ, പാണപിലാവ് കുഴിപ്പള്ളിൽ ജോസുമോന്റ് വീടിനു മുകളിലേ ക്കാണ് രാവിലെയുണ്ടായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്ന ത്. വീട്ടിൽ ജോസുമോനും അമ്മയും മാത്രമാണുള്ളത്. മരം ഒടിഞ്ഞു വീണ സമയം രണ്ടു പേരും ഉറക്കത്തിലായിരുന്നു. ജോസുമോൻ കിടന്ന മുറിയുടെ മേൽക്കൂര തകന്ന് മരത്തിന്റെ ചില്ലകൾ ദേഹത്ത് സ്പർശിച്ചപ്പോളാണ് മരം ഒടിഞ്ഞ വിവരം ജോസ് മോൻ അറിയുന്നത്.

ഉടൻ തന്നെ എണീറ്റ് അമ്മയുടെ മുറിയിൽ എത്തി അമ്മയെ വിളിച്ച് പുറത്തിറങ്ങി നോക്കിയപ്പോളാണ് വീടിനു സമീപം നിന്ന മരം ഒടിഞ്ഞു വീണ് വീടിന്റെ മേൽക്കൂര മുഴുവൻ തകർന്ന നിലയിൽ കാണുന്നത്. നാളുകളായി താമസ യേഗ്യമല്ലാത്ത വീട് പ ടുത വലിച്ചു കെട്ടി ചോർന്നൊലിപ്പ് മാറ്റി ഇവർ നാളുകളായി താമസിച്ചുവരികയായിരു ന്നു. നിർദ്ധനനായ ജോസ് മോൻ തന്റെ വീടിന്റെ ശോചിനിയാവസ്ഥ മാറി മാറി വരു ന്ന പഞ്ചായത്തംഗങ്ങളെ ധരിപ്പിച്ചതനുസരിച്ച് ഇപ്രാവശ്യം ലൈഫ് മിഷൻ പദ്ധതിയി ൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വീടാണിത്.