കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള 7 പഞ്ചായത്തുകളിലെയും പ്ര ധാനപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനി കളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. ത്രിതല പഞ്ചായത്ത് ഫണ്ടുകളും, എം.എല്‍.എ, എം.പി ഫണ്ടുകളും ഇതി നായി ഉപയോഗിക്കും. വഴി, വെള്ളം, വെളിച്ചം, ചുറ്റുമതില്‍ അടക്കം ഈ മേഖലയില്‍ അടിയന്തിരമായി എത്തിക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാ പട്ടിക ത യ്യാറാക്കി സമയബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി അറിയിച്ചു.

സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണത്തിന്‍റെ ഭാഗമായി ബ്ലോക്ക് തല പഠനമുറി വാ ങ്ങിയവരുടെ ഗുണഭോക്തൃ സംഗമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി ഉല്‍ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിമ ല ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി .ജെ. മോഹനന്‍, രത്നമ്മ രവീന്ദ്രന്‍, പി.കെ. പ്രദീപ്, അഞ്ജലി ജേക്കബ്, ബി.ഡി.ഒ. എസ് ഫൈസല്‍, ജോയിന്‍റ്  ബി.ഡി.ഒ. സിയാദ് റ്റി.ഇ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോ ക്ക് പട്ടികജാതി വികസന ഓഫീസര്‍ അനീഷ് വി. നായര്‍ വകുപ്പിന്‍റെ വിവിധ പദ്ധ തികളെക്കുറിച്ച് വിശദീകരിച്ചു. തുട്ര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.