എരുമേലിയിൽ അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷെഫി യൂസഫ്(33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃ ദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ അവശ നിലയിൽ കണ്ടെത്തിയതോടെ നാ ട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാഹന ത്തിൻ്റെ ഗ്ലാസ് തകർത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കി ലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവൺമെൻ്റ് ആശുപത്രിയിൽ.