മുണ്ടക്കയം പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.ചിലമ്പു കുന്നേൽ തങ്കമ്മ (82) മകൾ സിനി (46)എന്നിവരെയാണ് വീട്ടിനു മുറ്റത്തും വരാന്തയി ലും മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവരും മാത്രമാണ് വീട്ടിലുളളത്.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുണ്ടക്കയം പോലീസ് അറിയിച്ചു.
വീട്ടുമുറ്റത്തും വരാന്തയിലുമായി മരിച്ച നിലയിൽ കണ്ടെത്തിയത്.ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മുറ്റത്ത് മരിച്ച് കിടക്കുന്ന സിനിയെ ആദ്യം കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടു വരാന്തയിൽ തങ്കമ്മയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തി.
മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കം വരും.അയൽവാസികളുമായി അടുപ്പം സൂക്ഷി ക്കാതിരുന്ന ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. ഒറ്റപ്പെട്ട വീട്ടിലായിരുന്നു ഇവർ കഴിഞ്ഞ് വന്നിരുന്നത്.മുണ്ടക്കയം പോലിസ് മേൽ നടപ ടികൾ സ്വീകരിച്ചു.