മുക്കൂട്ടുതറ : രോഗിയായ വയോധികൻ ഊന്നുവടിയുടെ സഹായത്തോടെ രാവിലെ പുറത്തേക്കിറങ്ങുന്നതിനിടെ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറിൽ വഴുതി വീണ് മരിച്ചു. ഉമ്മിക്കുപ്പ കൊല്ലംപറമ്പിൽ ഗോപാലകൃഷ്ണൻ (60) ആണ് മരിച്ചത്.എരുമേലിയിലെ താൽകാലിക ഫയർ ഫോഴ്സ് യൂണിറ്റെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംസ്കാരം ഇന്ന്. ഭാര്യ-തടത്തിൽ അമ്പിളി. മക്കൾ- ആശ, നിഷ, അഭിലാഷ്. മരുമക്കൾ- സജി പുല്ലാട്ട്, സജിത്ത് കുമാർ മുട്ടപ്പളളി.