മികച്ച വിദ്യാഭ്യാസം നേടിയാല്‍ ലോകത്തൊരിടത്തും നിങ്ങളെ മാറ്റി നിര്‍ത്താന്‍ കഴി യുകയില്ലെന്ന് ഗവ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് എംഎല്‍എ. ദളിത് കത്തോലിക്ക മ ഹാ ജനസഭ (ഡി.സി.എം.എസ്.) പൊടിമറ്റം സെന്റ് ജോസഫ്‌സ് യൂണിറ്റ് നടത്തിയ വി ദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങും അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. വലിയ സ്വപ്‌നങ്ങള്‍ കണ്ട് മികച്ച വിദ്യാഭ്യാസം നേടിയാ ല്‍ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് എത്താന്‍ കഴിയും. ഇതിനായി കഠിന പ്രയ ത്‌നം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിവര്‍ക്ക് ഡോ. എന്‍. ജയരാജ് എംഎല്‍എ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.

സെന്റ് ഡൊമിനിക്‌സ് കോളേജ് ബോട്ടണി വിഭാഗം മേധാവി അസി. പ്രൊഫ. സാലി ക്കുട്ടി തോമസിനെ യോഗത്തില്‍ അനുമോദിച്ചു. കേരളത്തിലെ ദളിത് ക്രൈസ്തവ സ മൂഹം നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണ ണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പിന് ഡി.സി.എം.എസ്. പൊടിമറ്റം യൂണിറ്റ് ഭാരവാ ഹികള്‍ നിവേദനം നല്‍കി.ഡി.സി.എം.എസ്. മേഖല പ്രസിഡന്റ് സണ്ണി പാമ്പാടി യി ല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.എം.എസ്. യൂണിറ്റ് ഡയറക്ടര്‍. ഫാ. സജി പൂവത്തുകാ ട് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണി പരമല മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സാബു നന്തിക്കാട്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജോണിക്കുട്ടി മഠത്തിനകം, ഇടവക സെക്രട്ട റി ബെന്നി പാമ്പാടിയില്‍, ഇടവക അനിമേറ്റര്‍ മറിയാമ്മ മാമച്ചന്‍, കെ.സി.വൈ.എം. മേഖല പ്രസിഡന്റ് ബിബിന്‍ തോമസ് തുടങ്ങിവര്‍ പ്രസംഗിച്ചു.