കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി മെഡിക്കല്‍ ക്ലബ്ലിന്റെയും കോട്ടയം റെ സ്പിറേറ്ററി സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ സൗജന്യ ആസ്ത്മ – അലര്‍ജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ അറബിക് യുപി സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പ് ആന്റ്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.കെഎംസി പ്രസിഡന്റ് ടി.എം.മുഹമ്മദ് ജാ അധ്യക്ഷ ത വഹിച്ച യോഗത്തില്‍ നൈനാര്‍ പള്ളി ചീഫ് ഇമാം അബ്ദുള്‍ സലാം മൗല വി അനുഗ്രഹപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം പി.എ ഷമീര്‍,ഗ്രാമ എം.എ റിബിന്‍ ഷാ,നൈനാര്‍ പള്ളി പ്രസിഡന്റ് അബ്ദുള്‍ സലാം,സക്കീര്‍ കട്ടുപാറ,ഇല്യാസ് എന്നിവര്‍ സംസാരിച്ചു.ശ്വാസകോശ രോഗ വിദഗ്ധരും ഡോക്ടര്‍മാരുമായ ഡോ. പി. സുകുമാരന്‍,ഡോ. പി.എസ്. ഷാജഹാന്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം ന ല്‍കി.ക്യാമ്പില്‍ 300 ല്‍ പരം ആളുകള്‍ പരിശോധനക്കായി എത്തി. ആവശ്യ മായ രോഗികള്‍ക്കു സൗജന്യമായി പി എഫ് റ്റി ടെസ്റ്റും മരുന്നു വിതരണ വും നടത്തി.