കാഞ്ഞിരപ്പള്ളി ചിറ്റാര്‍ പുഴയോരത്തെ ഈറ്റ വെട്ടാനെത്തിയ യുവാവ് അഞ്ചിലിപ്പ ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. വെളിച്ചിയാനി കോഴിമല സജി (40) ആണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

റബ്ബര്‍തൈകള്‍ക്ക് തണലു കുത്തുന്നതിനായി ഈറ്റകള്‍ ശേഖരിക്കുന്നതിന് സജിയുള്‍പ്പടെ എട്ടംഗ സംഘമാണ് പുഴയോരത്ത് എത്തിയത്.

ഇതിനിടെ സജി ചെക്ക് ഡാമിലെ കയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത് .ഫയര്‍ ഫോഴ്‌സ് എത്തി മൃതദേഹം കരയ്‌ക്കെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജിജി പാണ്ടിയാംപറമ്പില്‍ കാഞ്ഞിരപ്പള്ളി. മകള്‍: റോസ് തെരേസ്. പിതാവ്: പരേതനായ സ്‌കറിയ. മാതാവ്: റോസമ്മ. കുഴിമണ്ണില്‍ മാമൂട്, സഹോദരങ്ങള്‍: അജി സ്‌കറിയ വെളിച്ചിയാനി, സജിനി പ്ലാപ്പറമ്പില്‍ ഏന്തയാര്‍, വിജിനി പുല്ലുരുത്തിയില്‍ മുക്കുളം. ശവസംസ്‌കാരം ശനിയാഴ്ച 3.30 ന് ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തരിയില്‍.