യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം, “സമരവും കരുതലും” എന്ന മുദ്രാവാക്യം ഉയർത്തി, യൂത്ത് കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി നേതൃ ത്വത്തിൽ, മുണ്ടക്കയത്തെ വിവിധ സ്ഥലങ്ങളിൽ  ആരോഗ്യ വിവരം എന്റെ സ്വകാര്യത, അതു തൂക്കി വിറ്റ സർക്കാർ നടപടി അന്വേഷിക്കണം, എന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

വിവിധ സ്ഥലങ്ങളിൽ നൗഷാദ് ഇല്ലിക്കൽ, കെ.എസ് രാജു, ബോബി.കെ.മാത്യൂ തുടങ്ങി യവർ സംസാരിച്ചു. അരുൺ കോക്കാപ്പള്ളി, അച്ചു വെള്ളനാടി, റെമിൻ രാജൻ, ഷെമിർ വരിക്കയാനി, ജോമി മാത്യൂ,റോബിൻ തുറവാതുക്കൽ,ആന്റെണി ജോസഫ്, എബിൻ തോമസ്, ഷിബിൻ ഫിലിപ്പ്, ടോം ജേക്കബ്, എന്നിവർ നേതൃത്വം നൽകി.