കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ഇനി കാല്‍പന്തുകളിയു ടെ ഉത്സവരാവുകള്‍. കരിപ്പാപ്പറമ്പില്‍ രഞ്ജു ചാക്കോ മെമ്മോറിയല്‍ ഓള്‍ കേരള ഫ്ളെ ഡ് ലൈറ്റ് ഫുഡ്ബോള്‍ ടൂര്‍ണമെന്‍റ്  കെ.എഫ്.സിയുടെ നേതൃത്വത്തില്‍ 25 മുതല്‍ ജനുവ രി 31 വരെ  വൈകുന്നേരം 6.30 മുതല്‍ ഗവണ്മെന്‍റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എന്‍. ജയരാജ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ്  ഉദ്ഘാ ടനം ചെയ്യും. ആന്‍റണി മാര്‍ട്ടിന്‍ മുഖ്യ പ്രഭാഷണം നടത്തും. ബേബിച്ചന്‍ ഏര്‍ത്തയില്‍, കെ.റ്റി. തോമസ്, ഷിജു വി.എസ്. റോസമ്മ ടീച്ചര്‍, മാര്‍ട്ടിന്‍ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

സെവന്‍സ് ഫുട്ബോളിനായി സ്കൂള്‍ ഗ്രൗണ്ട് പ്രത്യേകമായി തയ്യാറാക്കുകയും  ഗോള്‍ പോസ്റ്റ്, ലൈറ്റുകള്‍, ബാരിക്കേടുകള്‍ തുടങ്ങിയവ ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഗ്രൗണ്ടില്‍ ക്രമീകരിക്കുകയും ചെയ്തു.  കേരളത്തിലെ 14 ജില്ലകളില്‍നിന്നും പ്രമുഖ ടീമുകള്‍ പങ്കെ ടുക്കുന്ന  ടൂര്‍ണമെന്‍റില്‍ ഒരു ദിവസം 15 കളികളാണ് ക്രമീകരിച്ചിരിക്കുന്നത്.ഒന്നാം സ മ്മാനമായി 30000 രൂപയും എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15000  രൂ പയും ട്രോഫിയും നല്കും.   ബെസ്റ്റ് പ്ലെയര്‍, ഡിഫന്‍റര്‍, ഗോള്‍കീപ്പര്‍, എമേര്‍ജിംഗ് പ്ലെയ ര്‍  തുടങ്ങിയ സമ്മാനങ്ങളും നല്‍കും. മുന്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ താരം ഐ.എം. വിജയ ന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

സമാപനസമ്മേളനത്തില്‍ ഡോ. എന്‍. ജയരാജ് എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും. ജി ല്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചിറക്കടവ് ഗ്രാമപഞ്ചായ ത്ത് പ്രസിഡന്‍റ്, അഡ്വ. ജയാശ്രീധര്‍, നോബിള്‍ മാത്യു  തുടങ്ങിയവര്‍ പ്രസംഗിക്കും.
കെ.എഫ്.സി. പ്രസിഡന്‍റ് റ്റോണി അഗസ്റ്റിന്‍ നെല്ലാംതടം, സെക്രട്ടറി നോബിള്‍ മാത്യു കൈപ്പന്‍പ്ലാക്കല്‍, ട്രഷററാര്‍ റ്റോജി അഗസ്റ്റിന്‍ നെല്ലാംതടം, ജോസഫ് മൈക്കിള്‍ കരിപ്പാ പ്പറമ്പില്‍, ബേബിച്ചന്‍ ഏര്‍ത്തയില്‍, മെഹര്‍ ഫിറോസ്,  ജെയിംസുകുട്ടി കരിപ്പാപ്പറമ്പി ല്‍, ആന്‍റണി മാര്‍ട്ടിന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.