പൊന്‍കുന്നം: സിപിഎം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കു ന്നതിന്റെ ഭാഗമായി കോയിപ്പള്ളി തൊമ്മിത്താഴെ പുഷ്പ കുമാരിക്കും കുടുംബത്തിനും സിപിഎം ലോക്കല്‍ കമ്മിറ്റി തോണിപ്പാറയില്‍ നിര്‍മിക്കു ന്ന വീടിന്റെ തറക്കല്ലീടില്‍ ജില്ലാ കമ്മിറ്റിയംഗം പി.എന്‍. പ്രഭാകരന്‍ നിര്‍ വഹിച്ചു.

പട്ടികജാതി വിഭാഗത്തില്‍പ്പെടുത്തി ലഭ്യമായ ഏഴു സെന്റ് സ്ഥലത്തിലാ ണ് വീടു നിര്‍മിക്കുന്നത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ വീടു നിര്‍മിക്കാന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.ബ്ലോക്ക് പഞ്ചായത്തിന്റെ Sc, ടT വിഭാഗ ക്കാർക്ക് സ്ഥലം നൽകി ST വിഭാഗത്തിൽപെടു ത്തി ലഭ്യമായ 7 സെന്റ് സ്ഥലത്തിലാണ് വീടു നൽകുന്നത്.കൂലിപ്പണിക്കാരായ പുഷ്പ കുമാരിയും ഭർത്താവും 3 കുട്ടികളുമടങ്ങുന്നതാണ് അവരുടെ കുടുംബം.മുൻപ് സ്ഥലം ലഭ്യമായിരുന്നെങ്കിലും റേഷൻ കാർഡില്ലാത്തതിനാൽ വീടു നിർമ്മിക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചില്ല ,ഈ സാഹചര്യത്തിലാണ് സി.പി.എം വീടു നിർമ്മിച്ചു നൽ കാൻ തയാറായത് .

ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്. നായര്‍, ലോക്കല്‍ സെക്രട്ടറി കെ. സേതുനാഥ് ഏരിയാ കമ്മിറ്റിയംഗം വി.പി. രാജമ്മ,ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.ടി. ഉസ്മാന്‍, വി.ആര്‍. രാജേഷ്, കെ.കെ. സുരേഷ്, ക്രിസ്റ്റി സജി, ഒ.എം.എ. കരിം, വാര്‍ഡ് മെംബര്‍ മോഹന്‍ റാം, എം.എം. നിഷാന്ത്, കെ.ടി. സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.