കാഞ്ഞിരപ്പള്ളി: കോവിഡ് മഹാമാരി തീർക്കുന്ന പ്രതിസന്ധിയെ നേരിടുവാൻ ജനങ്ങൾ ക്കിടയിൽ സർവ്വ സജ്ജരായി സിപിഐഎം വളണ്ടിയർമാർ. സർക്കാരിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ സഹായിക്കുവാൻ കഴിയുന്ന വിധത്തിൽ, കാഞ്ഞിരപ്പള്ളി ഏരിയയിലെ 12 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ  എട്ട് ഗ്രാമപഞ്ചായത്തുകളിൽ ആയുള്ള 143 വാർഡുകളിലും സന്നദ്ധ  സേന രൂപീകരിച്ചു പ്രവർത്തനം തുടരുകയാണ്.   ഭക്ഷണപ്പൊതി വിതരണം,  ഭക്ഷണ സാമഗ്രികൾ  കിറ്റുകൾ ആക്കി  എത്തിക്കൽ ,  രോഗ ലക്ഷണം ഉള്ളവരെ ടെസ്റ്റിന് കൊണ്ടുപോകാനുള്ള സജ്ജീകരണം ഏർപ്പെടുത്തൽ, അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം,  മരണാനന്തര കർമ്മങ്ങൾക്ക് ഉള്ള സഹായം, പ്രത്യേക സാഹചര്യങ്ങളിൽ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച ,രോഗികളെ പരിശോധിച്ച് അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് ലഭ്യമാക്കൽ ഫ്രീ ആംബുലൻസ് സർവീസ് ,കോവിഡ  ടാക്സി സർവീസ് തുടങ്ങിയവയ്ക്കെല്ലാം പാർട്ടി വോളണ്ടിയർമാർ സദാ സജ്ജമാണ്. വാർഡുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഏരിയാ തലത്തിൽ 24 മണിക്കൂറും സജ്ജമായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏരിയാ സെക്രട്ടറിയുടെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ലോക്കൽ അടിസ്ഥാനത്തിലും  കണ്ട്രോൾ  റൂമുകൾ പ്രവർത്തിക്കുന്നു. ഇതിൽ അംഗങ്ങളായിട്ടുള്ള ചുമതലക്കാരുടെ പേരും, ഫോൺ നമ്പറും ആംബുലൻസിലെയും കോവിഡ ടാക്സിയുടെയും നമ്പറും സഹിതം പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരമായി പ്രചരിപ്പിക്കുന്നു.ലോക്കൽ അടിസ്ഥാനത്തിലും കൺട്രോൾറൂം പ്രവർത്തിക്കുന്നു .
സന്നദ്ധ സേന വളണ്ടിയർമാർക്കുള്ള പ്രതിരോധ സാമഗ്രികളുടെ വിതരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം KJ തോമസ് നിർവഹിച്ചു, സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് അധ്യക്ഷത വഹിച്ചു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ്  സജിമോൻ, കൂട്ടിക്കൽ സന്നദ്ധ സേന കൺവീനർ സുജിത് സാബു ,സിപിഐ എം മുണ്ടക്കയം ലോക്കൽ സെക്രട്ടറി എം ജി രാജു, സന്നദ്ധ സേന കൺവീനർ പി കെ പ്രദീപ് എന്നിവർ പ്രതിരോധ സാമഗ്രികൾ ഏറ്റുവാങ്ങി. വാളണ്ടിയർമാർക്ക് ആവശ്യമായ  പി പി ഇ കിറ്റ്, ഗ്ലൗസ് ,മാസ്ക് രോഗികളുടെ ഓക്സിജൻ ലെവൽ പരിശോധിക്കുവാനുള്ള പൾസ് ഓക്സിമീറ്റർ എന്നിവയാണ് വിതരണം ചെയ്തത് . ബഹുജനങ്ങൾക്ക് ഏത് ആവശ്യത്തിന് ഏതുസമയത്തും സമീപിക്കുവാൻ കഴിയും വിധം സദാ സന്നദ്ധരായി 286 വളണ്ടിയർമാരാണ് ഏരിയ കമ്മിറ്റിയുടെ പരിധിയിൽ പ്രവർത്തനം രംഗത്തുള്ളത്.