കോവിഡ് വ്യാപന ഭീതിയിലായിരിക്കുന്ന നാടിന് ആശ്വാസം പകർന്ന് രൂപതയുടെ കോവിഡ് ഹെൽപ്പ് ഡെസ്കിൽ കൗൺസിലിംഗ് സൗകര്യവുമുൾപ്പെടുത്തി വിപുലീക രിച്ച് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെ സ്ക് വഴിയായി അടിയന്തിര സാഹചര്യങ്ങളിൽ മരുന്നും ഭക്ഷണവുമെത്തിക്കുന്നതിനും മൃതസംസ്കാര ശുശ്രൂഷകളിൽ സഹായിക്കുന്നതിനും രൂപതാ യുവദീപ്തി എസ്.എം വൈ എം ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവജനക്കൂട്ടായ്മ, രൂപതയിലെ ഇടവ കകൾ,വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ക്രമീകരണങ്ങൾ നടന്നു വരികയാണ്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മാനസിക പിരിമുറുക്കങ്ങളിലാ യിരിക്കുന്നവരെ സഹായിക്കുവാൻ രൂപതാ വിശ്വാസ പരിശീലന കേന്ദ്രം, പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ടെലി കൗൺസിലിംഗ് സൗകര്യവും ഹെൽപ്പ് ഡെസ്കിൽ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ ഹെൽപ്പ് ഡെസ്ക് , ടെലികൗൺസിലിംഗ് എന്നിവയുടെ വിശദ വിവരങ്ങൾ രൂപതാ വെബ് സൈറ്റിൽ ലഭ്യമാണ്.