സാധാരണക്കാർക്കായി ജീവിതം മാറ്റിവച്ച ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ആർ.ശ്രീധരൻ നായരുടെ ഒന്നാം ചരമവാർഷിക ദിനവും പാവപ്പെട്ടവരുടെ മനസ് നിറച്ചു. എൻ.ആറിന്റെ ഓർമദിനത്തിൽ കുടുംബാംഗങ്ങൾ 300 പച്ചക്കറി കിറ്റ്  വിതര ണം ചെയ്തു. പാർട്ടിയാവട്ടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടാണ് പ്രിയനേതാവി നോടുള്ള ആദരവറിയിച്ചത്. ലഭിക്കുന്ന മുഴുവൻ പച്ചക്കറിയും പാവങ്ങൾക്ക് സൗജന്യ മായി വിതരണം ചെയ്യും.
സി.പി.ഐ മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മണിമല പഞ്ചായത്ത് പ്രസിഡന്റു മായിരുന്ന എൻ.ആർ. ശ്രീധരൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനം വെറും അനു സ്മരണത്തിന് അപ്പുറം നാടിന് മാതൃക കൂടിയായി. എൻ.ആറിന്റെ സ്മൃതി കുടീര ത്തിൽ നടന്ന അനുസ്മരണ ചടങ്ങിന് ശേഷമാണ് ഭാര്യ എം.കെ.സരസമ്മ പച്ചക്കറി കി റ്റുകൾ സംസ്ഥാന കമ്മിറ്റി അംഗം ഒ.പി.എ സലാം, ലോക്കൽ സെക്രട്ടറി എസ്.ബിജു എ ന്നിവരെ ഏൽപ്പിച്ചത്. പിന്നാലെയാണ് ആലപ്രയിലും കരിക്കാട്ടൂരുായി ജൈവ പച്ച ക്കറി കൃഷി തുടങ്ങിയത്. 60 സെന്റ് സ്ഥലത്ത് പാവലും കോവലും പയറും പാവ യ്ക്കും വഴുതനയും വെണ്ടയ്ക്കയുമൊക്കെ ഇനി മുളച്ചു പൊന്തും.
തുടർന്നും ഇവിടെ കൃഷി ചെയ്യാനാണ് തീരുമാനം.ജില്ലാ എക്സിക്യുട്ടീവ് അംഗം മോഹ ൻ ചേന്നംകുളം, മണ്ഡലം സെക്രട്ടറി അഡ്വ.എം.എഷാജി, ജില്ലാ കമ്മിറ്റി അംഗം അജി ക രുവാക്കൽ, കിസാൻ സഭ മണ്ഡലം സെക്രട്ടറി രാജൻ ചെറുകാപ്പള്ളി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.എം.ബാലചന്ദ്രൻ, പി.ജെ.ബാബു, ബിനോയ് ചാക്കോ, പി.കെ.സാം, എം.എ റഷീദ്,എ.ഐ.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറി രാകേഷ്,പ്രസിഡന്റ് ശ്യാം, കിസാൻ സഭ പഞ്ചായത്ത് സെക്രട്ടറിസോമനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.