ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിയിലെ സൺഡേ സ്കൂൾ വിദ്യാർത്ഥികളാണ് ലോക്ക് ഡൗ ൺ കാലത്ത് വെറുതെ ഇരിക്കാതെ നാട്ടിലെ നിയമപാലകർക്ക് രോഗ പ്രതിരോധത്തിനാ യുള്ള മാസ്കുകൾ നിർമിച്ചത്. കോവിഡ് വ്യാപനത്തിനെതിരെ നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുകയെന്ന് ഇടവക വികാരി ചോദിച്ചപ്പോഴാണ് സമൂഹത്തിന് വേണ്ടി ചെയ്യേണ്ട സേവനത്തെപ്പറ്റി കുട്ടികൾ ആലോചന തുടങ്ങിയത്. ഈ കൊറോണകാലത്ത് നാട്ടുകാർക്ക് വേണ്ടി  പൊതുസ്ഥലങ്ങളിൽ സദാ ഡ്യൂട്ടി ചെയ്യേണ്ടിവരുന്ന പോലീസാണ്. അതുകൊണ്ട് എപ്പോഴും മാസ്ക് ധരിക്കാതെ പോലീസിന് ഡ്യൂട്ടി നടത്താനാവില്ല. ഈ ചിന്തയാണ് സൺഡേ സ്കൂളിലെ കുട്ടികളിൽ മാസ്കുകൾ പോലീസിനായി നിർമിക്കുക എന്ന  ആശയം ഉണർന്നത്.

നിർമിച്ച ആയിരം മാസ്കുകൾ വൈദികൻ ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത് കഴിഞ്ഞ ദിവ സം എരുമേലി പോലീസിന് കൈമാറി. കുട്ടികളുടെ സ്നേഹത്തെയും നാടിനോടുള്ള പ്ര തിബദ്ധതയെയും എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി ഐ. ആർ. മധു അഭിനന്ദിച്ചു.