കാഞ്ഞിരപ്പള്ളി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി. കാഞ്ഞിരപ്പള്ളി ടൗ ണിനെ കണ്ടയ്മെന്റ് സോണിൽ നിന്നും ജില്ലാ കളക്ടർ ഒഴിവാക്കി. കോവിഡ് 19 പോ സിറ്റീവ് കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കണ്ടയ്മെ ന്റ് സോണിൽ നിന്നും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിൽ നിന്നും റിപ്പോർട്ട് നൽ കിയ സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. കടകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വേണം കടകൾ പ്രവർത്തിക്കുവാൻ. ഇതോടെ പ ത്ത് ദിവസമായി അടഞ്ഞ് കിടന്നിരുന്ന വ്യാപാര സ്ഥാപനങ്ങൾ വീണ്ടും തുറക്കുവാൻ അനുമതിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ അനുമതി ആവശ്യപ്പെട്ട് വ്യാപാരികൾ പഞ്ചായത്ത് പ്രസിഡന്റ്ന് നിവേദനം നൽകിയിരുന്നു.