എരുമേലി : അൻവർ അഷ്റഫ് ബാക്കിവെച്ചുപോയ സ്വപ്നം സാക്ഷാത്ക്കരിച്ച് ചങ്ക് സുഹൃത്തുക്കൾ. മുട്ടപ്പള്ളി വലിയവീട്ടിൽ (മുല്ലശേരിൽ) അൻവർ അഷ്റഫ് (27) കൂടി അംഗമായിരുന്ന വേറിട്ട ശബ്ദം വാട്സ് ആപ്പ് കൂട്ടായ്മയാണ് ബാക്കിവെച്ചു പോയ സ്വ പ്നം സാക്ഷാത്ക്കരിക്കുന്നത്. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ വാട്സ് ആപ് കൂട്ടായ്മയിലൂടെ നിരന്തരം ചർച്ച ചെ യ്തിരുന്ന അൻവറാണ് യാത്രക്കാർക്ക് കുടിവെള്ളം നൽകാൻ കിയോസ്ക്ക് സ്ഥാപിക്ക ണമെന്ന ആഗ്രഹം മുന്നോട്ട് വെച്ചത്.
എന്നാൽ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന സ്വപ്നം ബാക്കിവെച്ച് എല്ലാവരെ യും ഞെട്ടിച്ച് അൻവർ മരണത്തിന് കീഴടങ്ങി. അൻവർ ബാക്കിവെച്ചു പോയ കുടിവെ ള്ള കിയോസ്ക്കെന്ന സ്വപനം വേറിട്ട ശബ്ദം വാട്സ് ആപ് കൂട്ടായ്മയിലെ സുഹ്യത്തു ക്കൾ ഏറ്റെടുത്ത് സാക്ഷാത്ക്കരിക്കുകയായിരുന്നു. ഇവർ സ്ഥാപിച്ച കിയോസ്ക്കിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.എസ് കൃ ഷ്ണകുമാർ നിർവ്വഹിക്കുമെന്ന് ഗ്രൂപ്പ് അഡ്മിൻ എം.എ നിഷാദ്, മുഹമ്മദ് റാഫി എ ന്നിവർ അറിയിച്ചു.