കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച. ശവ്വാല്‍ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടര്‍ന്നു റമസാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ഞായ റാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുകയെന്നു വിവിധ ഖാ സിമാര്‍ അറിയിച്ചു. 

പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ട ശേഷം ക ടയില്‍ പോയി സാധനം വാങ്ങുന്ന പതിവുണ്ടെന്നും നിയന്ത്രണങ്ങള്‍ അതി ന് തടസമാകുന്നതിനാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ശനിയാ ഴ്ച ഒന്‍പതുമണിവരെ തുറക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണ റായി വിജയൻ. ഈ ഞായറാഴ്ച പെരുന്നാ ളായതിനാൽ സമ്പൂര്‍ണ ലോ ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റമസാന്‍ പ്രമാണിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും ഒരുമിച്ച് ചേര്‍ന്ന് പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്ലിംകള്‍ക്ക് വലിയ പുണ്യ കര്‍മമാ ണെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇത്തവണ ഇതു വീടുകളിലാണു നട ത്തേണ്ടത്. സാമൂഹിക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു തീരു മാനം സാമുദായിക നേതാക്കള്‍ കൈക്കൊണ്ടത്. സഹനത്തിന്റെയും സമ ത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ഫിത്തര്‍ നല്‍കുന്നത്.

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞാ യറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മു ത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂ ബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു