കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്നു. ശ്വാശത പരിഹാരമാ യില്ലങ്കിൽ പുതിയ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ പഞ്ചായത്ത് കമ്മിറ്റി…

മാസങ്ങൾ നീണ്ടു നിന്ന അനിശ്ചതത്വത്തിന് അന്ത്യം കുറിച്ച് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്നു. ബി.ഒ.ടി അടിസ്ഥാനത്തിൽ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിച്ചവർ തന്നെയാണ് വീണ്ടും കംഫർട്ട് സ്റ്റേഷൻ തുറന്നത്. നേരത്തെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യങ്ങൾ സ്റ്റാൻഡിലൂടെ ഒഴുകി ദുർഗന്ധം പരന്നതിനേ തുടർന്നാണ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിരുന്നത്. ശക്തമായ മഴയും വിനയായിരുന്നു.

മഴക്കാലം മാറിയതോടെ വെള്ളമൊഴുക്ക് നിലച്ചതോടെയാണ് കംഫർട്ട് സ്റ്റേഷൻ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇനിയും ശ്വാശ്വതമായില്ലങ്കിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും പതിനഞ്ച് ലക്ഷം രൂപയും ബാക്കി തുക പഞ്ചായത്ത് ഫണ്ടിൽ നിന്നും വിനിയോഗിച്ച് ചന്തയിലെ പഴയ സ്ഥലത്ത് പുതിയ കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കുവാനുമാണ് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. കംഫർട്ട് സ്റ്റേഷൻ തുറന്ന സാഹചര്യത്തിൽ ചില രാഷ്ടീയ കക്ഷികൾ നടത്താൻ പോകുന്ന സമരം രാഷ്ട്രീയ പാപ്പരത്വമാണന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, വൈസ് പ്രസിഡന്റ് റിജോ വാളാന്തറ എന്നിവർ അറിയിച്ചു.