കാഞ്ഞിരപ്പള്ളി:പൊന്നുമോളുടെ ചേതനയറ്റ മുഖം കണ്ട് ദുഃഖം തങ്ങാനാകാതെ ആ അ മ്മ ബോധമറ്റു വീണു. ഇന്നലെ മീനച്ചിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു പി. ഷാജിയുടെ മൃതദേഹം പ്രതിഷേധങ്ങൾക്കൊടുവിൽ  വീട്ടിലെത്തിച്ചപ്പോൾ അവ ളു ടെ അമ്മയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

വൈകുന്നേരം തിരികെ എത്താമെന്ന് പറഞ്ഞ് പരീക്ഷയെഴുതാൻ പോയ മകളുടെ ചേത നയറ്റ ശരീരം മൂന്നു ദിവസത്തിനു ശേഷം വെള്ളപുതച്ച് എത്തിച്ചപ്പോൾ ആ അമ്മയ്ക്ക് അത് സഹിക്കാനായില്ല.  മകളുടെ മരണവിവരം അറിഞ്ഞതുമുതൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തളർന്നു കിടന്ന അവർ അവളെ വീട്ടിലെത്തിച്ചപ്പോൾ ബോധം കെട്ടു വീ ഴുകയായിരുന്നു. തുടർന്ന് അഞ്ജുവിന്റെ അമ്മയെ ആശുപത്രിയിലേക്കു മാറ്റി.

അച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളെ കൂട്ടാതെ അഞ്ജു പി. ഷാജിയുടെ മൃതദേഹം വീട്ടി ലേക്ക് എത്തിച്ചെന്ന് ആരോപിച്ച് മൃതദേഹം ബന്ധുക്കളുടെയും ബിജെപി പ്രവർത്തകരു ടെയും നേതൃത്വത്തിൽ തടഞ്ഞിരുന്നു. പിന്നീട് പൊലീസും പി.സി. ജോർജ് എംഎൽഎ യുമെത്തി അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. അഞ്ജു വിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് പി.സി. ജോർജ് ഉറപ്പു നൽ കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.