ത്യശൂരില്‍ ചെങ്കൊടി ഉയരുമ്പോള്‍ കോട്ടയത്ത് ആറാം ക്ലാസുകാരിയുടെ വിപ്ലവ ഗാനാ ലാപനം ശ്രദ്ധേയമാകുന്നു.ഇം.ഏം.ഏസ് അനുസ്മരണയില്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് ഇറങ്ങിയ പത്തായപ്പുരയെന്ന ഗാനത്തിന്റെ ദ്യശ്യാവിഷ്‌കാരമാണ് പുനരാവിഷ്‌കരി ച്ചിരിക്കുന്നത്.

രണ്ട് പതിറ്റാണ്ട് മുന്‍പ് കെ.പി.ഏ.സി സുലോചന ആലപിച്ച ഈ ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെ.ഇ.ഏം.ഏസിനെ അനുസ്മരിച്ച് അസ്തമിക്കാത്ത സൂര്യന്‍ ഏന്ന പേരില്‍ പുറത്തിറക്കിയ കാസറ്റിലെ ഗാനം കേരളത്തിന്റെ വിപ്ലവ മനസ്സ് ഏറ്റുചൊല്ലു കയായിരുന്നു.ഈ സ്വീകാര്യതയാണ് പാട്ടിന്റെ പുനരാവ്ഷ്‌ക്കാരം നടത്തുവാന്‍ അണി യറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.കോട്ടയം ആര്‍പ്പൂക്കര സ്വദേശി അഥീനയുടെ മാധുര്യം നിറഞ്ഞ ശബ്ദത്തിലൂടെയാണ് ഗാനം വീണ്ടും ശ്രദ്ധ നേടുന്നത്.
സി.പി.ഏം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഗാനം പുറത്തിറക്കിയത്. കോട്ടയം സിഎംഎസ് എല്‍പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.വൈക്കം സ്വദേശികളായ സന്തോഷ് ,വിവേക്,റോസ്‌കി,അരുണ്‍ കുമാറാണ് ഏന്നിവരാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍.