എരുമേലി : ശബരിമല തീർത്ഥാടനകാല സേവനത്തിനായി എരുമേലിയിൽ തുറന്ന പോ ലിസ് കൺട്രോൾ റൂമിൻറ്റെ ഉദ്ഘാടനം ജില്ലാ പോലിസ് ചീഫ് ബി എ മുഹമ്മദ് റെഫീഖ് നിർവഹിച്ചു. അതേസമയം ഇത്തവണ സേവനത്തിന് പോലിസുകാരുടെ എണ്ണം കുറ ഞ്ഞെന്നും ടൗൺ പരിസരങ്ങളിൽ മോഷണശ്രമങ്ങൾ വ്യാപകമായെന്നും ആക്ഷേപം. കാഞ്ഞിരപ്പളളി ഡിവൈഎസ്പി യുടെ കീഴിൽ കാഞ്ഞിരപ്പളളി സബ് ഡിവിഷനിലെ നാല് സിഐ മാർക്കും അഞ്ച് എസ്ഐ മാർക്കുമാണ് ക്രമീകരണങ്ങളുടെ ചുമതലയെ ങ്കിലും അതാത് സ്റ്റേഷനുകളിലെ ചുമതലകൾ കൂടി ഇവർക്ക് നിർവഹിക്കണം.
കെഎപി യിൽ നിന്നും 75 പോലിസുകാരെയാണ് ലോക്കൽ പോലിസിന് പുറമെ നിയോ ഗിച്ചിട്ടുളളത്. രാത്രിയും പകലുമെല്ലാം മൂന്ന് ഷിഫ്റ്റുകളായി ഇവരെ ഡ്യൂട്ടിപോയിൻറ്റു കളിൽ വിന്യസിക്കുമ്പോൾ എണ്ണം മൂന്നിലൊന്നായി കുറയും. കഴിഞ്ഞ സീസണിൻറ്റെ തുടക്കത്തിൽ 300 ൽ പരം പോലിസുകാർ സേവനം ചെയ്ത സ്ഥാനത്താണ് ഇത്തവണ പകുതിയിലും താഴെയായി എണ്ണം കുറഞ്ഞിരിക്കുന്നത്. പാമ്പാടി കെ ഇ കോളേജിലെ 25 എൻസിസി വിദ്യാർത്ഥികൾ ട്രാഫിക് നിയന്ത്രണത്തിൽ പോലിസിനെ സഹായിക്കുന്നുണ്ട്. ടൗണിലും ചരള, സെൻറ്റ് മേരി ഭാഗം, വാഴക്കാല എന്നിവിടങ്ങളിലാണ് ഏതാനും ആഴ്ചകളായി മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
സംശയകരമായി കണ്ട ചിലരെ നാട്ടുകാർ പിടികൂടി പോലിസിന് കൈമാറിയിട്ടും പ്രതി കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുളക് പൊടി വിതറി വീട്ടമ്മയെ ഉപദ്രവിക്കാൻ ബൈക്ക് യാത്രികൻ ശ്രമിച്ട സംഭവത്തിലും അന്വേഷണ പുരോഗതിയായിട്ടില്ല. പേട്ടക്ക വലയിലും വലിയമ്പലത്തിലും ടൗൺ റോഡിലും സിസി ടിവി ക്യാമറകൾ സ്ഥാപിക്കുമെ ന്നതും പ്രഖ്യാപനത്തിലൊതുങ്ങി. പോലിസിൻറ്റെ അംഗബലം വർധിപ്പിക്കണമെന്നും മോഷണങ്ങൾ തടയാനും ക്രമസമാധാന പാലനം മികച്ച നിലയിലാക്കാനും കഴിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കൺട്രോൾ റൂം ഉദാഘാടനത്തിൽ കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി ബൈജു, മണിമല സിഐ റ്റി ഡി സുനിൽ കുമാർ, നെടുംകുന്നം മുഹമ്മദ്, എരുമേലി എസ്ഐ മനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.