കാഞ്ഞിരപ്പള്ളി : വ്യക്തികളുടെ സംഭാവനയ്ക്കാണ് സമൂഹത്തില്‍ പ്രാധാന്യമെന്ന് ആന്റോ ആന്റണി എംപി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാ ഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ജീവിതത്തിന്റെ എല്ലാ മേഖ ലകളിലും വിജയം കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ഓരോ കുട്ടിയെയും മികവിന്റെ പര്യായമായി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രദര്‍ശന ങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ മാനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പ്രദര്‍ശനത്തോടനുബന്ധിച്ച് ഫ്ളവര്‍ ഫെസ്റ്റും, ക്രാഫ്റ്റ് ഫെസ്റ്റും, ഫുഡ് ഫെസ്റ്റും ക്രമീകരിച്ചിരുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രദര്‍ശനം കാണാന്‍ എത്തി.