പൊന്‍കുന്നം: ലോക പ്രമേഹ രോഗ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലും, പൊന്‍കുന്നം ജനമൈത്രി പോലീസ്, ലയണ്‍സ് ക്ലബ്, ചിറക്കടവ് ഗ്രാമ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രാവിലെ എട്ടു മണടെ പൊന്‍കുന്നത്ത് നടത്തിയ കൂട്ട നടത്തം ചിറക്കടവ് ഗ്രാ മപഞ്ചായത്ത് പ്രസിഡ ന്റ്. ജയാ ശ്രീധര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ കൂട്ട നടത്തം ഫ്‌ലാഗ് ഓഫ് ചെയ്തു. പൊന്‍കുന്നം മുതല്‍ ജനറല്‍ ആശുപത്രി വരെയാണ് യാത്ര സംഘടിപ്പിച്ചത്.കൂട്ട നടത്തത്തില്‍ 50 ല്‍ പരം പേര്‍ പങ്കെടുത്തു.