ജസ്നക്കായി തെരച്ചിൽ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജസ്നയുടേതെന്ന് കരുതു ന്ന സി സി ടി വി ദൃശ്യങ്ങൾ  കാണിച്ച് തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്ക യത്തെത്തി.

മുണ്ടക്കയം ബസ്റ്റാന്റിലൂടെ ജസ് നയെന്ന് കരുതുന്ന പെൺകുട്ടി നടന്ന് പോകുന്ന ദൃശ്യ ങ്ങൾ നേരത്തെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങ ളെ അടക്കം കാണിച്ച് തെളിവുകൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയ ത്തെത്തിയത്.പെൺകുട്ടി നടന്ന് പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും,ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്.ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്ന തിനായാണ് ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചത്.
വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാ ണിച്ചു. എന്നാൽ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിന് ലഭിച്ചില്ല,വാഹനം തിരിച്ചറിയാൻ ടൗണിലെ ഡ്രൈവർമാർക്കും കഴിഞ്ഞി ല്ല. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് ഇത് തിരിച്ചറിയാനുള്ള തടസം. ദൃശ്യ ങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണന്നും,ഒപ്പം ഇതു വഴി കടന്നു പോയ വാഹന വും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.
നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടു ത്തിട്ട് ഒരു മാസം കഴിഞ്ഞു.ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസ ന്വേഷിക്കുന്നത്.പ്രളയത്തെ തുടർന്ന്  മന്ദഗതിയിലായ അന്വേഷണം  ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ്  സജീവമായത്.