കാഞ്ഞിരപ്പള്ളി സെന്റ് മേരീസ്‌ ഗേൾസ് ഹൈസ്കൂളിന്റെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷം സ്കൂളിൽ നടന്നു . ദിനാഘോഷം തെങ്ങിൻ തൈ നട്ടു ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസി ഷാജൻ ഉദ്ഘാടനം ചെയ്തു. തു ടർന്ന് നടന്ന വെബിനാറിൽ അസിസ്റ്റന്റ് കൃഷി ഓഫീസർ ഷൈൻ ജെ മുഖ്യപ്രഭാഷ ണം നടത്തി.

ഹെഡ് മിസ്ട്രെസ് സി. ഡെയ്സ് മരിയ, സി. ജിജി പുല്ലത്തിൽ, ആഷ്‌ലിൻ റെജി എന്നിവ ർ പ്രസംഗിച്ചു. പഴയ കാലത്ത് തെങ്ങിന്റെ വിവിധ ഭാഗങ്ങൾ വീടുകളിൽ ഉപയോഗി ച്ചിർന്നതിന്റ ഓർമ്മകൾ മുതിർന്നവർ പങ്കുവെച്ചത് കുട്ടികൾക്ക് പുത്തൻ അനുഭമാ യി.