റ​ബ​ർ അ​ധി​ഷ്ഠി​ത മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ കേ​ര​ള റ​ബ​ർ ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യും അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഷീ​ല തോ​മ​സി​നെ നി​യ​മി​ച്ചു.
റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ണ്‍, നാ​ച്ചു​റ​ൽ റ​ബ​ർ പ്രൊ​ഡ്യൂ​സിം​ഗ് ക​ണ്‍​ട്രീ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​വു​മാ​യാ​ണ് ഷീ​ല തോ​മ​സ് പു​തി​യ കമ്പനിയുടെ  ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.അ​ഞ്ചം​ഗ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ഇ​തോ​ടൊ​പ്പം നി​ല​വി​ൽ വ​ന്നു.
വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ, കെ​എ​സ്ഐ​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, കി​ൻ​ഫ്ര മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​രാ​ണ് ബോ​ർ​ഡി​ലു​ള്ള​ത്. കൊ​ച്ചി സി​യാ​ൽ മാ​തൃ​ക​യി​ലാ​ണ് കമ്പനിയുടെ   പ്ര​വ​ർ​ത്ത​നം വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കമ്പനിയുടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഉ​ട​നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.