സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ നൈനാര്‍ പള്ളി കോന്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ 2019 ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന KAS പരിശീലന കോഴ്സിനും ,2020 ജനുവരി മാസത്തില്‍ ആരംഭിക്കുന്ന LDC പരിശീലന കോഴ്സിനും വേണ്ടി അപേക്ഷ ക്ഷണിച്ചു.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും.റെഗുലര്‍ ബാച്ച് -1 LDC , റെഗുലര്‍ ബാച്ച് 2 KAS-,തിങ്കള്‍ മുതല്‍ വെള്ളി വരെയും ,1 ഹോളിഡേ ബാച്ച് ശനിയും ,ഞായറുംഎന്നിങ്ങനെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്.ഈ ബാച്ചുകളിലേക്കായി 80 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും, 20 ശതമാനം സീറ്റുകള്‍ മറ്റു ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ചെയ്തിരിക്കുന്നു.KAS ബാച്ചിന്‍റെ കാലാവധി 3 മാസവും, LDC ബാച്ചിന്‍റെ കാലാവധി 6 മാസവുമാണ്.രാവിലെ 10 മുതല്‍ 4.00വരെയാണ് ക്ലാസ്സ്.ക്ലാസ്സുകള്‍ക്ക് പ്രഗല്‍ഭരായ അധ്യാപകര്‍ നേതൃത്വം കൊടുക്കുന്നു.
KAS-ന് അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബിരുദയോഗ്യത തെളിയിക്കുന്ന രേഖകള്‍, KAS-ന് അപേക്ഷിച്ച പി.എസ്.സി വെബ്സൈറ്റിലെ അപേക്ഷയുടെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് നന്പര്‍, എന്നിവയുമായി നവംബര്‍ 25 നകവും, LDC-ക്ക് അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ എസ്.എസ്.എല്‍.സി പാസാവുകയും, 18 വയസ്സ് പൂര്‍ത്തിയാവുകയും, ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, 2  പാസ്പോര്‍ട്ട് സൈസ് ഫോട്ടോ  ആധാര്‍ കാര്‍ഡ് നന്പര്‍, എന്നിവയുമായി 2019 ഡിസംബര്‍ 13 നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.അപേക്ഷകള്‍ , പ്രിന്‍സിപ്പാള്‍, സി.സി.എം.വൈ ,നൈനാര്‍ പള്ളി ബില്‍ഡിംഗ് കാഞ്ഞിരപ്പള്ളി-686507 എന്ന വിലാസത്തിലോ, നേരിട്ടോ നല്‍കണം .അപേക്ഷാ ഫോറം ഓഫീസില്‍ നിന്നു നേരിട്ടും, www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04828-202069, 9447512032, 9947066889 എന്ന നന്പറില്‍ ബന്ധപ്പെടാവുന്നതാണ്.