ശിശുദിനാഘോഷത്തോടനുബന്ധിച്ച് ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗ നൈസേഷന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സുരക്ഷാ ബന്ധന്‍ എന്ന പരിപാടി നടത്തി. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സി.ഐ. സോള്‍ജിമോനും, കാഞ്ഞിരപ്പള്ളി ഡപ്യൂട്ടി തഹസീല്‍ദാര്‍ ഗീതാകുമാരിയും കുട്ടികള്‍ക്ക് ശിശു സംരക്ഷണ ബാന്റ് കെട്ടുകയും, കുട്ടികള്‍ അവര്‍ക്ക് തിരികെ കെട്ടി കൊടുക്കുകയും ചെയ്തു.

വിവിധ വകുപ്പുകളുമായി കുട്ടികള്‍ക്കുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാനും, അവര്‍ക്കൊപ്പം സംവാദിക്കാനും ഈ പരിപാടി അവസരം നല്‍കി. ചൈല്‍ഡ് ലൈന്‍ കാഞ്ഞിരപ്പള്ളി സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്റ്റാഫ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.