മറന്നു വെച്ച ഫോണിന് വയോദികയിൽ നിന്നും 100 രൂപ പിഴ ഈടാക്കിയ സംഭവ ത്തിൽ മുക്കൂട്ടുതറ സ്വദേശി കുഞ്ഞ് മോനെതിരെ പോലീസ് നടപടി.മിനി സിവിൽ സ്റ്റേ ഷനിൽ അപേക്ഷ എഴുതി കൊടുക്കാതിരിക്കുന്നയാളാണ് കുഞ്ഞ് മോൻ.മറന്നു വെച്ച ഫോണിന് പിഴ ഈടാക്കിയ സംഭവം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സാണ് പുറത്ത് കൊണ്ടുവന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പിയുടെ നിർദ്ദേശാനുസ രണം എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് താക്കീത് നൽകുകയും അപേക്ഷ എഴുതി കൊടുക്കുന്നതിൽ നിന്നും സിവിൽ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

മുമ്പ് ഇയാൾ അമിത ചാർജ് വാങ്ങിയ സംഭവത്തിൽ പരാതി നൽകിയവരിൽ നിന്നും അടക്കം മൊഴി എടുത്ത ശേഷമായിരുന്നു നടപടി. മുമ്പ് സർട്ടിഫിക്കറ്റ് ശരിയാക്കുന്നതി ന് 7500 രൂപയും അപേക്ഷ എഴുതി കൊടുക്കുന്നതിന് 100 രൂപയുo അടക്കം അമിത ചാർജ്ജ് ഈടാക്കിയ നിരവധി പരാതികൾ കുഞ്ഞ് മോനെതിരെ ഉയർന്ന സംഭവത്തി ലാണ് നടപടി.