പൊന്‍കുന്നം:നാലുവശവും തുറന്നുകിടക്കുകയാണ്.ആര്‍ക്കു വേണമെ ങ്കിലും ഇതിനുള്ളില്‍ കയറാം. ആകെയുള്ളത് ‘ടാങ്കിന്റെ പരിസരത്ത് അന്യര്‍ക്ക് പ്രവേശനമില്ല’ എന്നൊരു ബോര്‍ഡുമാത്രം. നഗരമധ്യത്തില്‍ കരിമ്പുകയം പദ്ധതിയുടെ ഭാഗമായി പഴയ ചന്തയില്‍ ഉയരത്തില്‍ സ്ഥാ പിച്ച ജലസംഭരണിയാണു ചുറ്റുമതിലും ഗേറ്റുമില്ലാതെ സാമൂഹികവി രുദ്ധ കേന്ദ്രമായി മാറിയത്. ഇതിനു സമീപത്തുള്ള പഴയ ടാങ്കിനാകട്ടെ ഇവയെല്ലാം ഉണ്ടുതാനും. കഴിഞ്ഞദിവസം ടാങ്കിനു മുകളില്‍ സെല്‍ഫി യെടുക്കാന്‍ കയറിയ വിദ്യാര്‍ഥികളെ പൊലീസെത്തി താഴെയിറക്കി.

3 വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ടാങ്കിലേക്കു കയറിപ്പോ കാന്‍ നിര്‍മിച്ച പടികളിലെല്ലാം സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പി കളുമാണ്. ടാങ്കിനു താഴെഭാഗം കാടുപിടിച്ചു കിടക്കുകയാണ്. 2.47 ലക്ഷം ലീറ്റര്‍ ശേഷിയുള്ള ഈ ടാങ്കില്‍ നിന്നാണു മേഖലയിലെ 16 സ്ഥലങ്ങളിലേ ക്കു വെള്ളം നല്‍കുന്നത്. കരിമ്പുകയം പദ്ധതിയില്‍ നിന്നു ഗ്രാമദീപത്തി ലുള്ള മോട്ടര്‍ വഴിയാണു പഴയ ചന്തയിലെ രണ്ടു ടാങ്കിലും വെള്ളം നിറ യ്ക്കുന്നത്.

ജല അതോറിറ്റി പറയുന്നത്: ടാങ്കിനു സുരക്ഷയൊരുക്കുന്നതിനുള്ള എ സ്റ്റിമേറ്റ് തയാറാക്കി അയച്ചിട്ടുണ്ടെന്നും ചുറ്റുമതിലോ മുള്ളുവേലിയോ വേണമെന്നുള്ളതിന് അന്തിമതീരുമാനമായിട്ടില്ലെന്നും തീരുമാനം വരുന്ന തോടെ നിര്‍മാണം ആരംഭിക്കുമെന്നും ജല അതോറിറ്റി അധികൃതര്‍ പറ ഞ്ഞു.