ഇടുക്കി അണക്കെട്ടിലെ ചെറുതോണി ഡാം തുറന്നുവെന്ന വാർത്ത പരക്കുന്ന സമ യത്ത് കാഞ്ഞിരപ്പള്ളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്ന് വെള്ളം കുത്തിയൊഴുകിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.ഇന്നല ഉച്ചയ്ക്ക് 12.30 ന് കോരിച്ചൊരിയുന്ന മഴയത്താണ് സംഭവം. കാഞ്ഞിരപ്പള്ളി ടൗണിലെ കുരിശുങ്കൽ ജംക്ഷനിൽ തമ്പലക്കാട് റോഡിൽ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ നോക്കുന്നത്.

ശബ്ദമുണ്ടായ ഭാഗത്ത് റോഡ് തകർന്ന് ടാറിങ് വിണ്ടു കീറി വെള്ളം മുകളിലേക്ക് കു ത്തി യൊഴുകുന്നു. നിമിഷ നേരം കൊണ്ട് റോഡ് വെള്ളത്തിലായി. എന്താണ് സംഭവി ച്ചെന്നറിയാതെ സമീപത്തെ വ്യാപാരികളും യാത്രക്കാരും ആദ്യം പരിഭ്രാന്തിയിലാ യി. പിന്നീടാണ് അറിഞ്ഞത് വാട്ടർ അതോറിറ്റിയുടെ ട്രയൽ റണ്ണിനിടെ പൈപ്പ് ലൈനി ലുണ്ടായ തകരാർ മൂലം വെള്ളം കുത്തിയൊഴുകുന്നതാണെന്ന്. വെള്ളത്തിന്റെ മ്മർദ്ദത്തിൽ റോഡ് മുകളിലേക്ക് ഉയർന്നു, ടാറിങ് വിണ്ടു കീറി.മണ്ണിനടിയിലുണ്ടായ വെള്ളമൊഴുക്കിന്റെ ശക്തിയിൽ ടാറിങ് ഉൾപ്പടെ റോഡ് മുകളി ലേക്ക് ഉയർന്നുപൊങ്ങി. കുരിശുങ്കൽ ജംക്ഷനിൽ കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡാ ണ് തകർന്നത്.കരിമ്പുകയം പദ്ധതിയുടെ പനച്ചേപ്പള്ളി ടാങ്കിൽ നിന്നും കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണം നടത്തുന്നതിന് സ്ഥാപിച്ച പൈപ്പ് ലൈനിലാണ് ട്രയൽ റണ്ണിനിടെ തകരാറുണ്ടായത്. ട്രയൽ റണ്ണിനായി വെള്ളം പമ്പ് ചെയ്തപ്പോൾ ബെൻഡ് തള്ളിപ്പോയതാണ് മണ്ണിനടിയിൽ നിന്നും വെള്ളം കുത്തിപൊ ങ്ങിയൊഴുകാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ടാറിങും റോഡും വിണ്ടുകീറി അതിനിടയിലൂടെ വെള്ളം പുറത്തേക്കൊഴുകി.ഇതോടെ കാഞ്ഞിരപ്പള്ളി–തമ്പലക്കാട് റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. വെള്ള മൊഴുക്ക് നിലച്ചതോടെ റോഡ് താഴ്ന്നു തുടങ്ങി. ഇതുവഴിയുള്ള ഗതഗാതം പൊലീസ് താൽക്കാലികമായി നിരോധിക്കുകയും ചെയ്തു.