സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥ സ്വീകരണ യോഗത്തിൽ കുടുംബസമേതം പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം തെരഞ്ഞെടു ത്തു.

സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി എസ് സുരേന്ദ്രൻ സമ്മേളനം ഉൽ ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് പി എൻ പ്രഭാകരൻ അധ്യക്ഷനായി. പി എൻ ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിഐടിയു ജില്ലാ കമ്മിറ്റിയംഗം വിപി ഇബ്രാഹീം, ബിനോയ്, കെജി സിബി, സിഎൻ അജികുമാർ, ടിഎ സന്തോഷ് എ ന്നിവർ സംസാരിച്ചു.പി എൻ പ്രഭാകരൻ (പ്രസിഡണ്ട്), കെ രഘുനാഥൻ (വൈസ് പ്ര സിഡണ്ട്), പി എസ് സുരേന്ദ്രൻ (സെക്രട്ടറി), പി എൻ ഗോപിനാഥൻ (ജോയിൻറ്റ് സെക്ര ട്ടറി), സി ബി ജയദേവൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 11 അംഗ മാ നേജിംഗ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.