മു​ണ്ട​ക്ക​യം: പൊ​തു​പ്ര​വ​ർ​ത്ത​ക​ർ നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ടറി ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. മു​ണ്ട​ക്ക​യം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​റ​സാ​നി​ധ്യ​മാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ കെ.​വി. കു​ര്യ​ന്‍റെ ന​വ​തി ആ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക​രം​വ​യ്ക്കാ​നാ​വാ​ത്ത രാ​ഷ്ട്രീ​യ ജീ​വി​ത മാ​തൃ​ക​യാ​ണ് കെ.​വി. കു​ര്യ​ൻ പാ​ർ​ട്ടി​ക്കും ത​ന്‍റെ നാ​ടി​നും ന​ൽ​കി​യ​തെ​ന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. 

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും മു​ൻ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​എ. സ​ലീം, ജോ​ർ​ജ് ജെ. ​മാ​ത്യു, പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സെ​ബാ​സ്റ്റ്യ​ൻ ചു​ള്ളി​ത്ത​റ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, സി.​വി. അ​നി​ൽ​കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, മാ​ഗി ജോ​സ​ഫ്, ഒ.​പി.​എ. സ​ലാം, ജോ​ഷി ഫി​ലി​പ്പ്, നൗ​ഷാ​ദ് ഇ​ല്ലി​ക്ക​ൽ, സി.​കെ. കു​ഞ്ഞു​ബാ​വ, അ​സീ​സ് ബാ​ഡി​യി​ൽ, പി.​പി. ജോ​ഷി, ആ​ർ.​സി. നാ​യ​ർ, ജോ​ർ​ജു​കു​ട്ടി ആ​ഗ​സ്തി, സി​ജു കൈ​ത​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വ​തി ആ​ഘോ​ഷി​ക്കു​ന്ന കെ.​വി. കു​ര്യ​നെ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ പു​ര​സ്കാ​രം ന​ൽ​കി​യും ഉ​മ്മ​ൻ ചാ​ണ്ടി ഷാ​ൾ അ​ണി​യി​ച്ചും ആ​ദ​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ പു​ര​സ്കാ​രം പ്ര​സി​ഡ​ന്‍റ് സി.​കെ. കു​ഞ്ഞു​ബാ​വ ന​ൽ​കി. വി​വി​ധ രാ​ഷ്ടീ​യ പ്ര​തി​നി​ധി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.