സർക്കാർ ആതുരാലയത്തിന് അനുവദിച്ച എക്സ് റേ മെഷീനുകളും ഇതരസാധനങ്ങളും സൗജന്യമായി ഇറക്കി നൽകി സിഐടിയു തൊഴിലാളികൾ മാതൃകയായി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രിക്ക് അനുവ ദിച്ച എക്സ് റേ മെഷീനുകളും ഇതര ഉപകരണങ്ങളുമാണ് സിഐടിയു തൊഴിലാളികൾ സൗജന്യമായി ഇറക്കി നൽകിയത്.മുണ്ടക്കയം പട്ടണത്തിൽ കയറ്റിറക്ക് പണി നടത്തു ന്ന മുന്ന, സിദ്ദീഖ്, മധു, ബിബിൻ, കുഞ്ഞു മോൻ, വിജിൽ ,സിബി, സുനിൽ, ജോമോ ൻ എന്നിവരടങ്ങുന്ന ടീമാണു് ഇങ്ങനെ സൗജന്യ സേവനം നടത്തിയത്. ഒരു ടൺതുക്കം വരുന്ന എക്സ് റേ മെഷീനും അനുബന്ധ ഉപകരണങ്ങളും സുരക്ഷിതമായി ഇറക്കി നൽകിയത്.
തങ്ങളുടെ നാട്ടിലെ സർക്കാർ ആതുരാലയത്തിനുള്ള സാധനമായതുകൊണ്ടാണെന്ന് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളുടെ നല്ല മനസിന് ചുമട്ടുതൊഴിലാളി യൂ ണിയൻ (സിഐടിയു) സെക്രട്ടറി എം ജി രാജു, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, അംഗം പി കെ പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ സി വി അനിൽകുമാർ, ആശുപത്രിയിലെ ജീവനക്കാർ എന്നിവർ അഭിനന്ദിച്ചു.