അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടു  പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ,കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ സെയ്‌ഫൂ ദ്ദീൻ എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കാളകെട്ടി സ്വദേശിയുടെ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്തുള്ള വീട്ടിൽ നിന്നും 12 സീലിംഗ് ഫാനുകളും, എയർ കണ്ടീഷണർ, സ്റ്റെബിലൈസര്‍,കംപ്ര സ്സര്‍, കേബിളുകൾ, 02 മോട്ടോർ പമ്പുകൾ തുടങ്ങിയവ മോഷ്ടിച്ചുകൊണ്ട് പോവുകയാ യിരുന്നു. വീട് അടഞ്ഞു കിടക്കുന്നതിനാൽ ഇവർ പല സമയങ്ങളിൽ ആയാണ് മോഷ ണം നടത്തിയിരുന്നത്.
വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യു കയും ജെസ്സിൽ ടി.എസ്, അബ്ദുൽ ഹക്കീം, അഫ്സൽ അഷറഫ് എന്നിവരെ നേരത്തെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ മറ്റ് പ്രതികൾക്ക് വേണ്ടി തിര ച്ചിൽ ശക്തമാക്കിയതിനെ തുടർന്ന്  ഇവരെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ, സിപിഓമാരായ ബിനു പി, രതീഷ്, റഫീഖ്, പീറ്റർ വർഗീസ്, അരുൺ അശോക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.