ഹെഡ് ലോഡ് ആൻറ്റ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു ) കാഞ്ഞിരപ്പ ള്ളി ഏരിയാ സമ്മേളനം എരുമേലി എസ്എൻഡിപി യോഗം ഹാളിൽ ചേർന്നു.

സംഘടനയുടെ ജില്ലാ സെക്രട്ടറി എം.എച്ച്‌ സലീം സമ്മേളനം ഉൽഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡണ്ട് വി.പി ഇസ്മായിൽ സംഘ ടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സരീഷൻ, ടി.എസ് കൃഷ്ണകുമാർ , പി.ജെ മുരളി, കെ സി ജോർജുകുട്ടി, കെ എം അഷറഫ് എന്നിവർ സംംസാരിച്ചു. പി കെ നസീർ അധ്യ ക്ഷനായി.
പി.കെ നസീർ (പ്രസിഡണ്ട് ), കെ എം അഷറഫ് , ജി സുജിത് കുമാർ (വൈസ് പ്രസി ഡണ്ടുമാർ), പി എസ്  സുരേന്ദ്രൻ (സെക്രട്ടറി) കെ സി സോണി, എം എസ് മണിയൻ (ജോയിൻറ്റ് സെക്രട്ടറിമാർ ) എം ജി രാജു (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മിറ്റി യെ സമ്മേളനം തെരഞ്ഞെടുത്തു.