മാലിന്യമുക്തനവകേരളം പദ്ധതിയുടെ ഭാഗമായ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണവും ചർച്ചയും.പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ പ്രവർത്ത നങ്ങളുടെ സമഗ്ര റിപ്പോർട്ടാണ് അവതരിപ്പിച്ചത്.തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനകൾ പങ്കെടുത്തു.ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത മാക്കുന്നതിന് വേണ്ട തുടർ നടപടികൾ അടിയന്തിരമായി പൂർത്തികരിക്കാനും പഞ്ചാ യത്ത് പ്രസിഡൻ്റ്  സി.ആർ.ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാ നിച്ചു.
ഒക്ടോബർ 2 ന് മുൻപായി പഞ്ചായത്തിനെ പൂർണ്ണമായും മാലിന്യമുക്തമാക്കും. പ ഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ, സ്ഥിരം സമിതിയധ്യക്ഷന്മാരായ ആൻ്റ ണി മാർട്ടിൻ, എം.ടി.ശോഭന, പഞ്ചായത്തങ്ങളായ എംജി വിനോദ്, എസ്.അഭിലാഷ്, ലീന കൃഷ്ണകുമാർ അമ്പിളി ശിവദാസ് ഷാക്കി സജീവ്, ശ്രീലത സന്തോഷ് പഞ്ചായത്ത് സെക്രട്ടറി എ.എസ് ചിത്ര,കില ബ്ലോക്ക് കോഡിനേറ്റർ വി.പി. പുരുഷോത്തവൻ, ഷാൻ്റി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.