2020 – 21 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർച്ച്, ഗേറ്റ്, ഓഫീസ് സമുച്ചയം നവീകരണം എന്നിവയുടെ ഉദ്ഘാടനം ആൻ്റോ ആന്റണി എം.പി നിർവഹിച്ചു .ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ ചുമതലയിലുള്ള എരുമേലി,കൂട്ടിക്കൽ , മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർ ത്തനങ്ങളും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലാരംഭിച്ച കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററിലെ  പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണെന്നും ആൻ്റോ ആന്റണി പറഞ്ഞു.

പ്രസിഡൻ്റ് മറിയമ്മ ജോസഫിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.എ.ഷെ മീർ,സ്ഥിരം സമിതി അധ്യക്ഷൻമാരായ റോസമ്മ ആഗസ്തി, വി.ടി.അയ്യൂബ്ഖാൻ, ലീ ലാമ്മ കുഞ്ഞുമോൻ അംഗങ്ങളായ സോഫി ജോസഫ്,ജോളി മടുക്കക്കുഴി, പ്രകാശ് പ ള്ളിക്കൂടം, പി.ജി വസന്തകുമാരി, അജിത രതീഷ്, ജോയിൻ്റ് ബി.ഡി.ഒ. കെ.എ.നാസർ, ഹെഡ് ക്ലാർക്ക് ബി.അശോക് കുമാർ,  കോർഡിനേറ്റർമാരായ ടി.ഇ.സിയാദ്,  കെ.ആർ. റെജിമോൻ, പി.വി.രാജു,ഒ.എം.ഷാജി, മാത്യു കുളങ്ങര എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർ  ത്തീകരിച്ച കോൺട്രാക്ടർ കെ.എ.സാജിദിനെ ഉപഹാരം നൽകി ആൻ്റോ ആന്റണി എം.പി ആദരിച്ചു.