പൊതു പണിമുടക്ക് ദിനം മാതൃകാപരമാക്കി ചെറുവള്ളി പബ്ലിക് ലൈബ്രറി പ്രവർത്ത കർ.ഒഴുക്ക് നിലക്കാറായ വാഴൂർ വലിയ തോട്ടിൽ തടയണ നിർമ്മിച്ചാണ് ഗ്രന്ഥശാല പ്ര വർത്തകർ പണിമുടക്ക് ദിനം മാതൃകാപരമാക്കിയത്. വലിയ തോട്ടിൽ കൈലാത്തുകവ ലയിലാണ് തടയണ നിർമ്മിച്ചത്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് തടയണ നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടിരി ക്കുകയാണ് ലൈബ്രറി പ്രവർത്തകർ.മണൽ ചാക്കുകൾ നിരത്തിയാണ് തോടിന് കുറുകെ ചെക്ക് ഡാം തീർത്തിരിക്കുന്നത്. ലൈബ്രറി പ്രസിഡന്റ് എൻ കെ സുധാകരൻ, സെക്രട്ടറി ജിതിൻ ഗോപിനാഥ്, പ്രൊഫ.കെ പി സുകുമാരൻ നായർ, എം എസ് അജു തുടങ്ങി 50 ഓളം പ്രവർത്തകരാണ് തടയണ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.