ചന്ദനക്കുടം, പേട്ടതുള്ളൽ  ദിവസങ്ങളായ തിങ്കളാഴ്ചയും ചൊവാഴ്‌ച്ചയും എരുമേലി ടൗ ണ്ണിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എരുമേലി പോലിസ്. ഒപ്പം വാഹന ങ്ങൾ വഴി തിരിഞ്ഞു പോകേണ്ട വിവിധ റൂട്ടുകൾ സംബന്ധിച്ച് എട്ട് നിർദേശങ്ങൾ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ, എരുമേലി സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ്‌ മാത്യു എന്നിവർ പുറപ്പെടുവിച്ചു.
ചന്ദനക്കുടം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി 12 വരെയും പേട്ടതുള്ളൽ ദിവസമായ നാളെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയും ആണ് ഗതാഗത നിയന്ത്രണം.കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറ, പമ്പ റൂട്ടിലേ ക്ക് വരുന്ന വലിയ വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും തിരിഞ്ഞ് കണ്ണിമല ബൈപാസ് റോഡിൽ വന്ന് പ്രപ്പോസ് വഴി പോകണം.അയ്യപ്പഭക്തരുടെ ഉൾപ്പടെ ചെറി യ വാഹനങ്ങളും കെഎസ്ആർടിസി ബസുകളും കുറുവാമുഴിയിൽ നിന്നും തിരിഞ്ഞ് ഓരുങ്കൽകടവ് വഴി കെഎസ്ആർടിസി ജങ്ഷനിൽ എത്തി അയ്യപ്പഭക്തരെ ഇറക്കി പോകേണ്ടതാണ്.
കാഞ്ഞിരപ്പള്ളിയിൽ നിന്നും റാന്നി റൂട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ എരുമേലി പെ ട്രോൾ പമ്പ് ഭാഗത്ത്‌ എത്തി ടി ബി റോഡ് വഴി പൊര്യന്മല റോഡിലൂടെ കരിമ്പി ൻതോട്ടിലെത്തി പോകണം. റാന്നിയിൽ നിന്നും മുണ്ടക്കയം റൂട്ടിലേക്കുള്ള എല്ലാ വാ ഹനങ്ങളും കരിങ്കല്ലുമുഴിയിലെത്തി എംഇഎസ് കോളേജ് – പ്രപ്പോസ് റോഡ് വഴി ക ണ്ണിമല, പുലിക്കുന്ന് വഴി പോകണം. എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്കുള്ള ചെറിയ വാഹനങ്ങൾ വാഴക്കാല – ഓരുങ്കൽകടവ് വഴി കുറുവാമുഴിയിൽ എത്തി പോകണം. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും വാഴക്കാല – കാരിത്തോട് വഴി ചേനപ്പാടി റൂട്ടിലൂടെ പോ കണം.
റാന്നിയിൽ നിന്നും കാഞ്ഞിരപ്പള്ളി റൂട്ടിലേക്കുള്ള എല്ലാ വാഹനങ്ങളും കരിമ്പിൻ തോട്ടിൽ നിന്നും തിരിഞ്ഞ് ചേനപ്പാടി റൂട്ടിലൂടെ പോകണം. പ്രപ്പോസ് റോഡിൽ നി ന്നും ഒരു വാഹനങ്ങളും എരുമേലി ടൗണിൽ എത്താൻ അനുവദിക്കുന്നതല്ല. അടി യ ന്തിര സേവനത്തിലുള്ള ആംബുലൻസുകൾക്ക് മറ്റ് വാഹനങ്ങൾ ഒതുക്കി വഴി നൽ കേണ്ടതാണ്. ചന്ദനക്കുട പരിപാടിക്ക് എത്തുന്ന വിശിഷ്‌ട അതിഥികളുടെ വാഹനങ്ങൾ വാവരുപള്ളിയിലേക്ക് കടത്തിവിടും.