ജസ്നയെ ബാംഗ്ലൂരിൽ കണ്ടന്ന വിവരം ലഭിച്ചത് കാഞ്ഞിരപ്പളളി പോലീ സിന്.പോലീസിന്റ വിവരത്തെ തുടർന്ന് നിർണ്ണായക ഇടപെടിൽ നടത്തി യത് കാഞ്ഞിരപ്പള്ളി രൂപതാ അദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ.

മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനി ക്സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജയിംസി(20)നെ യുവാവിനൊപ്പം ബംഗളുരുവില്‍ കണ്ടതായി സ്ഥിരീ കരണം. കാഞ്ഞിരപ്പള്ളി കപ്പാട് ജോയി നെല്ലിയാനിയുടെ ബന്ധുവായ ബാംഗ്ലൂരില്‍ താമസിക്കുന്ന പാലാ പൂവരണി സ്വദേശിയായ ജോര്‍ജ് ഗണപ തിപ്ലാക്കല്‍ ആണ് ബാംഗ്ലൂരില്‍ വച്ച് ജെസ്‌നയെ കണ്ടതായി സ്ഥിരീകരിച്ച ത്.

ബാംഗ്ലൂരില്‍ നിന്നും ജോര്‍ജ് നാട്ടിലേക്കു വാര്‍ത്ത വിളിച്ചറിയിച്ച ജോജി നെല്ലിയാനി സുഹൃത്ത് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി അനില്‍ മാത്യുവിനൊപ്പം സംഭവം കാഞ്ഞിരപ്പള്ളി പോലീസില്‍ അറിയിക്കുകയാ യിരുന്നു.സി.ഐ ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ അന്‍സില്‍ വിവരം കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ഡി.വൈ.എസ്.പി ജമാലിന് കൈമാറി.കൂടാതെ കാഞ്ഞിരപ്പളളി പോലീസ് സംഭവം കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനെ അറിയിക്കുകയും ഇദ്ദേ ഹം, കര്‍ണ്ണാടകയിലുള്ള ആന്റോ ആന്റണിക്ക് സന്ദേശം കൈമാറുകയും ചെയ്തു.

ബാംഗ്ലൂരില്‍ വച്ച് ജെസ്‌ന ജോര്‍ജിനോട് പറഞ്ഞതനുസരിച്ചു നടന്ന സംഭവം ഇങ്ങനെ :

മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുത റയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെ  ത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. ചെങ്കോട്ട വഴി ബാംഗ്ലൂരിലേക്ക് തൃശൂര്‍ ഒല്ലൂരില്‍ ചിട്ടി കമ്പനി ഉടമയുടെ മകനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ജെസ്‌ന. കഴിഞ്ഞ ശനിയാഴ്ച്ച റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചിറങ്ങി യ ഇവരുടെ ബൈക്കിനു പിറകില്‍ ഓട്ടോ ഇടിപ്പിച്ചു അപകടപ്പെടുത്തിയ ശേഷം അക്രമി കള്‍ അവരുടെ കൈയില്‍ ഉണ്ടായിരുന്ന പണമത്രയും കവര്‍ച്ച ചെയ്യുകയും ചെയ്തു. തലയ്ക്കു സാരമായി പരിക്കുപറ്റിയ സുഹൃത്തിനെ ബാംഗ്ലൂരില്‍ ഉള്ള നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു ദിവസങ്ങള്‍ അവര്‍ അവിടെ കഴിഞ്ഞു.

ആശുത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം , കൈയില്‍ പണം ഇല്ലാത്തതിനാല്‍ രണ്ടുപേരും കൂടെ അടുത്തുള്ള ധര്‍മാരാം ആശ്രമത്തിന്റെ കീഴിലുള്ള ആശ്വാസ ഭവനില്‍ എത്തി. അവിടെ താമസിക്കുവാന്‍ മുറി ലഭിക്കുമോ എന്ന് അന്വേഷിച്ചു എങ്കിലും അവര്‍ക്കു ലഭിച്ചില്ല . ആ ആശ്രമത്തില്‍ പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുവാന്‍ എത്തിയ പൂവരണി സ്വദേശി ജോര്‍ജ് ഗണപതിപ്ലാക്കല്‍ ജെസ്‌നയെ കണ്ടപ്പോള്‍ കാര്യങ്ങള്‍ അന്വേഷിച്ചു. ആ പെണ്‍കുട്ടി താന്‍ മണിമലയില്‍ നിന്നാണ് വന്നതെന്ന് ആദ്യം പറഞ്ഞുവെങ്കിലും, ജോര്‍ജ് കൂടുതല്‍ വിശദമായി ചോദിച്ചപ്പോള്‍ തന്റെ വീട് മുക്കൂട്ടുതറയാണെന്നും , പേര് ജെസ്‌ന മരിയ എന്നാണെന്നും പറയുകയുണ്ടായി. കൂടെയുണ്ടായിരുന്ന യുവാവ് തന്റെ മാതാവിന്റെ വീടിന്റെ അടുത്തുള്ളയാള്‍ ആണെന്നും, ചെറുപ്പം മുതല്‍ അടുത്തറിയാവുന്ന ആളാണെന്നും പറയുകയുണ്ടായി.ആശ്രമത്തില്‍ മുറി ലഭിക്കാതിരുന്നതിനാല്‍ അവര്‍ അവിടെനിന്നും പോവുകയും, മൈസൂരുവിലേയ്ക്ക് പോയെന്നും സൂചനയുണ്ട്. …

വൈകുന്നേരം ടി വി യില്‍ ജെസ്‌നയെപ്പറ്റിയുള്ള ചാനല്‍ ചര്‍ച്ച കണ്ടപ്പോള്‍, താന്‍ രാവിലെ കണ്ടത് ആ കുട്ടിയെ ആണെന്ന് ജോര്‍ജ് വീട്ടിലുള്ളവരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ജെസ്‌നയുടെ ഫോട്ടോ നാട്ടില്‍ നിന്നും വരുത്തി, ആശ്രമത്തില്‍ ഉള്ള മറ്റുള്ളവരെ കാണിച്ചു ഉറപ്പാക്കുകയും ചെയ്തു. അതിനു ശേഷം ജോര്‍ജിന്റെ മകന്‍ ജോജി ആ കാര്യം നാട്ടിലുള്ള ബന്ധുവായ ജോജി നെല്ലിയാനിയെ അറിയിച്ചു. തുടന്ന് ജോജിയും സുഹൃത്ത് അനില്‍ മാത്യുവും കൂടി കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി കാഞ്ഞിരപ്പള്ളി എസ് ഐ അന്‍സിലിനെ വിവരം അറിയിച്ചു. സി.ഐ ഷാജു ജോസിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ അന്‍സില്‍ വിവരം കേസ് അന്വേഷിക്കുന്ന പത്തനംതിട്ട ഡി.വൈ.എസ്.പി ജമാലിന് കൈമാറി.

കൂടാതെ കാഞ്ഞിരപ്പളളി പോലീസ് സംഭവം കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനെ അറിയിക്കുകയും ഇദ്ദേഹം, കര്‍ണ്ണാടകയിലുള്ള ആന്റോ ആന്റണിക്ക് സന്ദേശം കൈമാറുകയും ചെയ്തു.ജസ്നയെ ബെംഗളൂരുവില്‍ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ആന്റോ ആന്റണി എം പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവില്‍ എത്തിയത് ജസ്നയാണെന്ന് നിഗമനത്തിലേക്ക് എത്തിയത്.

എന്നാൽ ജെസ്‌ന ബാംഗ്ലൂരിൽ ഉണ്ടെന്ന വിവരം വച്ച് cctv ദൃശ്യങ്ങൾ പരിശോധിക്കാൻ എത്തിയ കേസ് അന്വേഷിക്കുന്ന പൊലീസിന് അതു ജെസ്‌ന തന്നെയാണ് എന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.പ്രാഥമിക അനേഷണത്തിൽ നിന്നും തൃശ്ശൂർ നിന്നും ഒരു മിസ്സിംഗ് കേസ് ഇതു വരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ആശ്രമം അധികൃതർ പറഞ്ഞ ഫോട്ടോയിൽ കാണുന്ന ഷാൾ ജെസ്‌നയുടെ വീട്ടിൽ തന്നെ ഉണ്ട് എന്ന് സഹോദരൻ സ്ഥിതീകരിച്ചിട്ടുണ്ട്.

ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.