ഇടവേളക്കുശേഷം ടി ആർ & ടി എസ്റ്റേറ്റിൽ വീണ്ടും പുലിയിറങ്ങി. എസ്റ്റേറ്റിലെ ഇ ഡി കെ ഡിവിഷനിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് ഞായറാഴ്ച രാവിലെ തൊ ഴിലാളികൾ താമസിക്കുന്ന ലയത്തിന് മുന്നിൽ കാൽപ്പാടുകൾ കണ്ടെത്തുകയായിരു ന്നു. തൊഴിലാളികൾ വനംവകുപ്പ് ജീവനക്കാനെ വിവരമറിയിക്കുകയും ജീവനക്കാ രെത്തി കാൽ പാടുകൾ പുലിയുടെതാണന്ന് സ്ഥീകരിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് തൊഴിലാളികൾ ഭീതിയിലാണ്. പുലിയെ പിടിക്കാനായി കഴിഞ്ഞദിവസം സ്ഥാപിച്ചിരുന്ന കൂട് ചെന്നാപ്പാറയിലേക്ക് മാറ്റിയിരുന്നു. നാളുകളായി തൊഴിലാളിക ളുടെ നിരവധി പശുക്കളെയാണ് പുലി പിടിച്ചിരുന്നത്.